ക്നാനോയ്‌ത്തോ ഞായറാഴ്ച - വി വലിയ നൊയമ്പിലെ നാലാം ഞായറാഴ്ച -Fourth Sunday of the Great Lent
#ക്നാനോയ്‌ത്തോ ഞായറാഴ്ച - വി വലിയ നൊയമ്പിലെ നാലാം ഞായറാഴ്ച - #കനാൻകാരിയുടെ മകളുടെ #രോഗസൗഖ്യം #Fourth Sunday of #Great #Lent and Healing of the #Cananite Woman's daughter | | had'bshabo rbi'oyo d'sawmo, al kna'anoyto സന്ധ്യാ നമസ്കാരം : പ്രുമിയോൻ-സെദറ | Evening Prayer Prumiyon-Sedra Recited by റവ ഫാ ജോർജ് മാത്യു കല്ലാപ്പാറ | Rev Fr George Mathew Kallappara Facebook : / hymonutho സന്ധ്യയുടെ സുവിശേഷ ഭാഗം മർക്കോസ് 7:24-37 പ്രഭാതത്തിന്റെ സുവിശേഷ ഭാഗം ലൂക്കോസ് 7:1-10 പഴയ നിയമ വായന 1 ശാമുവേൽ 7:10-17 ഹഗ്ഗായി 1:7-11 ഏശയ്യാ 56:2-5 പുതിയ നിയമ വായന അപ്പൊ പ്രവർത്തികൾ 20:22-32 റോമർ 7:14-25 വി കുർബാനയുടെ സുവിശേഷ ഭാഗം വി മത്തായി 15 21 -31 മത്തായി 15:21 യേശു അവിടെ നിന്നും പുറപ്പെട്ട് സോറിന്‍റെയും സീദോന്‍റെയും അതിര്‍ത്തിയില്‍ വന്നു. 15:22 ആ അതിര്‍ത്തിപ്രദേശത്തു നിന്ന് ഒരു കനാന്യ സ്ത്രീ പുറപ്പെട്ടു വന്ന്, ദാവീദു പുത്രനായ എന്‍റെ കര്‍ത്താവേ, എന്നോട് മനസ്സലിയണമെ. എന്‍റെ മകള്‍ പിശാചിനാല്‍ അതികഠിനമായി ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. 15:23 താന്‍ അവളോട് ഉത്തരമൊന്നും പറഞ്ഞില്ല. തന്‍റെ ശിഷ്യന്മാര്‍ തന്നെ സമീപിച്ച് തന്നോട്: നമ്മുടെ പിന്നാലെ നിലവിളിച്ച് (വരുന്ന) ഇവളെ പിരിച്ചു വിടണമെ എന്നപേക്ഷിച്ചു. 15:24 താന്‍ അവരോട് പറഞ്ഞു: ഇസ്രായേല്‍ വംശത്തില്‍ നിന്ന് വഴിതെറ്റിപ്പോയ ആടുകളുടെ അടുക്കലേക്കല്ലാതെ ഞാന്‍ അയയ്ക്കപ്പെട്ടിട്ടില്ല. 15:25 അവളോ വന്ന് തന്നെ വന്ദിച്ചു കൊണ്ട്, എന്‍റെ കര്‍ത്താവേ, എന്നെ സഹായിക്കണമെ എന്ന് പറഞ്ഞു. 15:26 യേശു അവളോട്, മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് ഇട്ടു കൊടുക്കുന്നത് നന്നല്ല എന്ന് പറഞ്ഞു. 15:27 അവള്‍ തന്നോട്, കര്‍ത്താവേ, ശരിതന്നെ, എന്നാല്‍ നായ്ക്കളും അവയുടെ ഉടമസ്ഥരുടെ മേശയില്‍നിന്ന് വീഴുന്ന കഷണങ്ങള്‍ തിന്ന് ജീവിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞു. 15:28 അപ്പോള്‍ യേശു അവളോട്, സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതു തന്നെ. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ എന്ന് പറഞ്ഞു. അക്ഷണം തന്നെ അവളുടെ മകള്‍ക്ക് സൌഖ്യം വന്നു. 15:29 യേശു അവിടംവിട്ട് ഗലീലാക്കടല്‍ കരയില്‍ വന്ന് ഒരു മലയില്‍ കയറി ഇരുന്നു. 15:30 വലിയ പുരുഷാരം തന്‍റെ അടുക്കല്‍ വന്നുകൂടി. അവരോടുകൂടി മുടന്തന്മാരും, അന്ധന്മാരും ഊമന്മാരും അംഗഹീനരും മറ്റ് അനേകരുമുണ്ടായിരുന്നു. അവര്‍ അവരെ യേശുവിന്‍റെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു. 15:31 ഊമന്മാര്‍ സംസാരിക്കുന്നതും, അംഗഹീനര്‍ സുഖപ്പെടുന്നതും, മുടന്തന്മാര്‍ നടക്കുന്നതും, അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നതും കണ്ട് ആ ജനാവലി വിസ്മയിക്കത്തക്കവണ്ണം താന്‍ അവരെ സൌഖ്യമാക്കി. അവര്‍ ഇസ്രായേലിന്‍റെ ദൈവത്തെ സ്തുതിച്ചു.