
5:30pm / Holy Mass / 26 October 2021 /Rosary St.Chavara Shrine & St.Philomena's Church, Koonammavu
CATECHISM WEBSITE : https://catechismkoonammavu.wordpress... അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ഓ, എന്റെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയില്‍ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളേക്കാള്‍ ഉപരിയായി ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഈ ദിവ്യ കൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ അങ്ങ് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങില്‍ നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതെ. ആമ്മേന്‍ വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നിത്യപുരോഹിതനായ ഈശോയെ, അങ്ങേ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന അവിടുത്തെ അഭിഷിക്തരായ വൈദികരേ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അവരുടെ വിശുദ്ധീകരണത്തിനും സുവിശേഷാധിഷ്ഠിത ജീവിതത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് യാതൊരാപത്തും കൂടാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ, അങ്ങേ പരിശുദ്ധമായ ശരീരം ദിവസം തോറും സംവഹിക്കുന്ന അവരുടെ അഭിഷിക്തകരങ്ങള്‍ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകള്‍ നിര്‍മ്മലമായി കാത്തുകൊള്ളണമേ. അങ്ങേ ശ്രഷ്ഠമായ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തു കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോക തന്ത്രങ്ങളില്‍നിന്ന് സംരക്ഷിക്കട്ടെ. അങ്ങയോടുള്ള വിശ്വസ്തതയില്‍ എന്നും ജീവിക്കുവാന്‍ അങ്ങയുടെ അനുഗ്രഹം സമൃദ്ധമായി അവര്‍ക്ക് ലഭിക്കുമാറാകട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യവും അനുഭവിക്കാന്‍ ഇടവരട്ടെ. ലോകരക്ഷകനായ ഈശോയെ, അങ്ങേ പുരോഹിതരേയും വൈദിക ശുശ്രൂഷകരേയും അങ്ങേ അമൂല്യമായ തിരുരക്തത്താല്‍ എപ്പോഴും വിശുദ്ധീകരിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍ #holy_mass #latin_mass #malayalam_mass #mass_latin_rite #latin_malayalam_mass #mass #latin_church #liturgy #latin_rite #dailymass #holyeucharist #perpetualadoration #eucharisticblessing #blessing #romancatholic #church #malayam_novena