Pathi Nomb Songs | Mid Lent  Wednesday Prayer Songs | Roy Puthur and Anu Omalloor

Pathi Nomb Songs | Mid Lent Wednesday Prayer Songs | Roy Puthur and Anu Omalloor

പാതിനോമ്പിലെ ശുശ്രൂഷ ഗീതങ്ങൾ... പാതിനോമ്പ് ബുധന്‍ പള്ളിക്ക് നടുവില്‍ മ്നോര്‍ത്തോയില്‍ ആഘോഷമായി സ്ലീബാ ഉയര്‍ത്തപ്പെടുന്നു. ഇത് കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളിലേക്ക് ഉള്ള സന്നദ്ധതയും പ്രവേശനവും സൂചിപ്പുന്നു. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (വി. യോഹ 3:14)🙏✝🙏 വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി പാതി നോമ്പ് "ക്രൂശിന്‍റെ വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു." ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും, ജീവദായകമായ നിന്റെ സ്ലീബായുടെ(+) അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും ചെയ്യേണമേ. രക്ഷാകരമായ കര്‍ത്താവിന്റെ സ്ലീബയുടെ മഹത്വത്തെ മനസ്സിലാക്കി ത്തരുന്നതാണ് പാതി നോമ്പ്. പഴയനിയമ കാലത്ത് മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ സര്‍പ്പത്തെ ആണ് നമ്മള്‍ പാതി നോമ്പില്‍ സ്മരിക്കുന്നത്. വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ കര്‍ത്താവ്‌ ഇങ്ങനെ പറയുന്നു: '' മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ അങ്ങനെ, തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (യോഹന്നാന്‍ 3: 15). മോശയുണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശു മരണവും പുനരുത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വി. കുര്‍ബാന മധ്യേ ഗോഗുല്‍ത്താക്കുരിശ് നാട്ടും. സ്ലീബാ ആഘോഷത്തിന് ശേഷമാണ് ഗോഗുല്‍ത്ത നാട്ടുന്നത്. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതു പോലെ കുരിശിനെ നോക്കി പ്രാര്‍ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മ വരുന്നു. കര്‍ത്താവിനോടു ചേര്‍ന്ന് വസിക്കുവാനുള്ള സമയം ആണ് നോമ്പ് കാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിവസങ്ങള്‍.. വിശ്വാസത്തില്‍ ബലപ്പെടാനും രക്ഷയുടെ പ്രത്യാശയിലേക്ക് വളരുവാനും പ്രയോജനപ്പെടുത്തെണ്ട ദിവസങ്ങള്‍. . പൌലോസ് ശ്ലീഹ കൊരിന്ത്യര്‍ക്കു എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "ക്രൂശിന്‍റെ വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.". ക്രൂശിന്‍റെ വചനം അറിഞ്ഞു ക്രൂശിലെ ത്യാഗത്തെ ധ്യാനിക്കുവാന്‍ ഈ പാതി നോമ്പിന്റെ സമയത്തെ പ്രയോജനപ്പെടുത്താം🙏✝🙏 1. കാസോലിക്കി (Kasolikki) മോറാനീശോ സാക്ഷ്യാരംഭേ.... Vox : Roy Puthur Key's : Jose Violin 2. ഏവൻഗേലിക്കു ശേഷം (after the gopsal) നോമ്പ്ൻ്റോട്ടം മദ്ധ്യേ വന്നു...... Vox : Anu Omalloor Key's : Pols Wayanadu Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more    / jamesvarghesethundathil   ©️Note : Use or Commercial Display or editing of the content without proper Authorization is not allowed ©️JAMES VARGHESE THUNDATHIL || Support content Creators || 🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe #GreatLentsongs #വലിയ_നോമ്പിലെ_ആരാധന_ഗീതങ്ങൾ #Indian_Orthodox_Syrian_Church! #Malakara_Orthodox_Syrian_Church #Jacobite_Syrain_Church! #Jacobite_Syrain_orthodox_Church