#നിലാവാണെൻ്റെയമ്മ # പരിശുദ്ധ ദൈവ മാതാവിൻ്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാൾ സന്ദേശം.
ആത്മീയത മതത്തിൻ്റെ തലയെടുപ്പുകളല്ല, മനസ്സാക്ഷിയുടെ ഗർജ്ജനങ്ങളാണ്. മറിയാമിൻ്റെ പാട്ട് അതു തെളിയിക്കുന്നു. ക്രിസ്തു ജീവിച്ച നഗരം വിശുദ്ധ പട്ടണം ആണെങ്കിൽ ,സ്നാനം മുങ്ങിയ നദി വിശുദ്ധ നദിയും വിശുദ്ധ ജലവും ആണെങ്കിൽ, വെച്ച കല്ലറ Holy Tomb ആണെങ്കിൽ വഹിച്ച ഉദരം Holy Womb തന്നെയാണ് ഈ വിശുദ്ധ അമ്മ വർത്തമാനകാലത്ത് ഒരു നിലാവ് പോലെ സംവദിച്ചുകൊണ്ടിരിക്കുന്നു...