Karthan Varunnoru Nerath.. in Syriac
മാർത്തോമ്മാ സുറിയാനി സഭയുടെ 1923 ലെ പള്ളിക്രമ പുസ്തകത്തിൽ വി.ഏവൻഗേല്യോൻ വായനയ്ക്കു ശേഷവും, വി.പട്ടംകൊട ശുശ്രൂഷയിലും ഉപയോഗിക്കുന്നതിന് നൽകിയിരിക്കുന്ന മനോഹരമായ ഗീതത്തിൻ്റെ (കോലോ കുക്കായ നിറം-8) സുറിയാനി. ഈ ഗീതം, ഭാഗ്യസ്മരണീയനായ തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി സ്തോത്ര ശുശ്രൂഷക്രമത്തിലും നൽകിയിരിക്കുന്നു. കർത്തൻ വരുന്നൊരു നേരത്തങ്ങുണർവ്വോടെ തൻ്റെ തോട്ടത്തിൽ പണിചെയ്തോരായ് കാണുന്നോർ ധന്യർ രാപകൽ തൻ്റെ കൂടെ പണിചെയ്തോർ ക്കവനരകെട്ടി ശുശ്രൂഷിച്ചീടും ജനകനിരുത്തും മേശയ്ക്കായ് ശുശ്രൂഷിക്കും തനയൻ വിശുദ്ധാത്മാവാം കാര്യസ്ഥൻ മുടഞ്ഞോരോ മുടികൾ ഹാലേ-ലൂ-യ്യാ ചൂടും ശിരസ്സിന്മേൽ