St.Antony's church VADUTHALA, 16 SEP 2025 Holy Mass, Novena, Adoration ,6.00 AM, 11.00 AM, 5.30 PM
ദിവ്യബലി, 6.00 AM, 11.00 AM, 5.30 PM| LIVE HOLY MASS, Novena, Adoration || ST.ANTONYS CHURCH, VADUTHALA || 16 SEP 2025 || #malayalamholymass #stantonynovena #novena #stantony തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ ചൊവ്വ രാവിലെ : 06.00 ദിവ്യബലി, നൊവേന, ആരാധന വൈകീട്ട് : 5.30 ദിവ്യബലി, നൊവേന, ആരാധന പ്രാർത്ഥന ഓ! ധന്യനായ വിശുദ്ധ അന്തോനീസേ നന്മകളുടെ നിറകുടവും എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങേ മധ്യസ്ഥതയിൽ രോഗവും മരണവും അബദ്ധവും അനർത്ഥങ്ങളും ഇല്ലാതാകുന്നു എന്ന് ഞങ്ങൾ അറിയുന്നു. നഷ്ടപെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ദുഃഖിതർക്കു ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിനും കഴിവുള്ള അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ വിശുദ്ധ അന്തോനീസേ അങ്ങ് ഞങ്ങൾക്ക് എന്നും തുണയും സങ്കേതവും ആയിരിക്കണമേ. ഞങ്ങളുടെ ആത്മീകവും ഭൗതീകവും ആയ സകല ആവശ്യങ്ങളിലും പ്രത്യേകിച്ചു ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ …(ഇവിടെ ചേർത്തു പറയുക) പരമപിതാവായ ദൈവത്തിന്റെ പക്കൽ നിന്നും അങ്ങേ മാധ്യസ്ഥം വഴി ഞങ്ങൾക്ക് നേടി തരേണമേ. ശാന്തനും സ്നേഹസമ്പൂർണനുമായ വി. അന്തോനീസേ അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങൾ എന്നും കൃതജ്ഞതയോടെ പ്രകീർത്തിക്കും. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങേക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോനീസേ എല്ലാ വിധ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തിൽ അകപ്പെടാതെ നല്ല ജീവിതം നയിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ. പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരിക്കണമേ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ. ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും പാവങ്ങളുമായ ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കു വെയ്കുവാനുള്ള സന്നദ്ധതയും ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 3 സ്വർഗ്ഗസ്ഥനായ… 3 നന്മ നിറഞ്ഞ… 3 ത്രിത്വ സ്തുതി…