ബീഹാറിലെ കിഷൻഗഞ്ചിൽ ഖുർത്തുബ ഫൗണ്ടേഷനിൽ നിന്ന് ബശീർ ഫൈസി ദേശമംഗലം

ബീഹാറിലെ കിഷൻഗഞ്ചിൽ ഖുർത്തുബ ഫൗണ്ടേഷനിൽ നിന്ന് ബശീർ ഫൈസി ദേശമംഗലം

കേരളീയമുസ്ലിമിന് അടയാളങ്ങളിൽ അഭിരമിക്കാം..! അടയിരിക്കുകയുമാവാം..! ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ പച്ച മനുഷ്യനെ തല്ലികൊല്ലുന്ന ചിത്രങ്ങളും, വീഡിയോകളും സൈബർ ഇടങ്ങളിൽ ഷെയർ ചെയ്തു വരുന്നത് കാണാം. ആ കാഴ്ചകൾ നമ്മളിൽ ഒരു തരം അരക്ഷിത ബോധം സ്വയം ഇമാജിനേഷൻ ചെയ്യപ്പെടുന്നുണ്ട്. ശത്രു അഗ്രഹിക്കുന്നതും അതാണ്. സ്നേഹത്തിന്റെയും, വിട്ടു വീഴ്ചയുടെയുമൊക്കെ പാരമ്പര്യം പ്രസംഗിക്കാൻ മാത്രം ഉള്ള ചരിത്രം മാത്രമായി അതിവേഗം മാറുമ്പോൾ പ്രത്യേകിച്ചും. ഇവിടെ അവരുടെ ശരീര നഷ്ടങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുമ്പോൾ നാം ചില വസ്തുതകൾ ആലോചിക്കേണ്ടതുണ്ടു. കേരളത്തിലെ മുസ്ലിംകൾ സമ്പത്ത് നൽകി അള്ളാഹു അനുഗ്രഹിച്ച ഒരു ജനതയാണ്. ആയിരക്കണക്കിന് മസ്ജിദുകൾ, വിവിധ മുസ്ലിം സംഘടനകളുടേതായി നൂറു കണക്കിന് മത സ്ഥാപനങ്ങൾ, 20,000 ത്തിൽ താഴെ വരുന്ന പ്രാഥമിക മദ്രസ്സ പാഠശാലകൾ. എല്ലാം നിറഞ്ഞു പരിലസിച്ചു നിൽക്കുകയാണ്. മസ്ജിദുകൾ പുതിയവ ഉയർന്നു കൊണ്ടേയിരിക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് ഉണ്ടാക്കിയ പള്ളികളുടെ പോരിശ പറഞ്ഞാൽ തീരുന്നില്ല ചില പ്രദേശങ്ങളിൽ.!! (അവയിൽ എത്ര സഫ്‌ നിസ്‌കാരത്തിന് ആളുണ്ട് എന്നത് തൽക്കാലം വിഷയം അതല്ലാത്തത് കൊണ്ട് പറയുന്നില്ല. കഷ്ടം. എന്നെ പറയാനുള്ളു.) ഇനി കാര്യത്തിലേക്ക് വരാം. ഈ സ്ഥാപന നിർമ്മാണത്തിന്റെ ചേതോവികാരം അല്ലാഹുവിൽ നിന്നു ലഭിക്കുന്ന പ്രതിഫലം ആണെങ്കിൽ വിശ്വസികൾ ഒരു തിരുത്തലിന് തയ്യാറാകണം. 1.ഇപ്പോൾ നിലവിലുള്ള നല്ല സ്ഥാപനങ്ങളുടെ പുരോഗത്തിക്കായി സമ്പത്തു ദാനം ചെയ്യുക. 2.ഒരേ വിഷനും,മിഷനുമുള്ള പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നത് നിർത്തി വെക്കുക. (ക്വാണ്ടിറ്റി അല്ല ക്വാളിറ്റി ആണ് പരിഗണിക്കേണ്ടത്) 3.യതീംഖാനകൾ പുതിയവ തുടങ്ങാതിരിക്കുക. നിലവിൽ ഉള്ളവയിൽ എത്ര യതീം ഉണ്ട് എന്ന പരിശോധന തുടങ്ങിയാൽ അവയുടെ മൗലിക ലക്ഷ്യം നമ്മുക് ബോധ്യപ്പെടും. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ചില ശാരീരിക വിത്യസ്ത കഴിവുള്ള കുട്ടികൾ,ആളുകൾ ഉണ്ട് അവർക്കായി എന്തെങ്കിലും തുടങ്ങൂ. 4 ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിക്കുന്ന ലക്ഷ്വറി മസ്ജിദുകൾ ഒഴിവാക്കി കേരളീയ സഹചര്യത്തിനും,കാലവസ്ഥക്കും അനുയോച്യമായ പള്ളി നിർമ്മിക്കാൻ ശ്രമിക്കുക. ഈ പറയപ്പെട്ടവയിലൂടെ നാം ലാഭിക്കുന്ന സംഖ്യയുടെ ഉപയോഗം പറയാൻ ആണ് ഞാൻ ഇത്തരം വസ്തുതകൾ പറഞ്ഞു വെച്ചത്. ആ സംഖ്യ മുകളിൽ പറഞ്ഞ ഉത്തരേന്ത്യൻ സമൂഹത്തിനു നൽകാൻ നാം സന്മനസ്സ് കാണികുമോ.!? അസമിലും,വെസ്റ്റ് ബംഗാളിലും,ജമ്മുവിലും, ഡൽഹിയുടെ പ്രാന്തങ്ങളിലും തെരുവ് പട്ടികളും, മൃഗങ്ങളും കയറി ഇറങ്ങുന്ന നിസ്ക്കാര പള്ളികൾ ഉണ്ട്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന, വെയിലിൽ തണുപ്പ് പകരാൻ ഒരു ഫാൻ പോലും ഘടിപ്പിക്കാത്ത ഓടിട്ട നിസ്‌ക്കാരപ്പുരകൾ.. മതത്തിന്റെ പ്രാഥമിക വിവരം പോലും ലഭ്യമാകാതെ വളരുന്ന ഒരു തലമുറയുടെ നാട്.. സ്‌കൂൾ പടി കാണാതെ പുളയുന്ന ബാല്യങ്ങൾ. പ്രഭാതത്തിൽ കേളത്തിലെ ഏതു നഗര ചത്വരങ്ങളിൽ ഗ്രാമങ്ങളുടെ നാൽക്കവലകളിലൂം 'ബംഗാളികൾ' എന്ന സംന്യാവത്കരണത്തിൽ അറിയപ്പെടുന്ന അസമിലെയും ബീഹാറിലെയും യു.പി യിലെയും ജാർഖണ്ഡിലെയും ഗ്രാമകളിൽ നിന്നും കേളത്തിൽ പണിക്കെത്തിയ യുവാക്കളെ കാണാം. പേരു ചോദിച്ചാൽ മുഗള സാമ്രാജ്യത്തിലെ പാദുഷമാരെ അനുസ്മരിപ്പിക്കുന്ന കേൾവി സുഖമുള്ള നാമങ്ങൾ..! വേഷത്തിലല്ലാതെ കർമ്മങ്ങളിൽ മതം എന്തെന്ന് അറിയാതെ പോയ പട്ടിണിപ്പാവങ്ങൾ..!! ആർക്കെങ്കിലും വേദനയുണ്ടോ.!? 'ഓഹ്,അതങ്ങു ഉത്തരേന്ത്യയിൽ അല്ലെ' എന്ന നിസ്സംഗതയാണോ നമ്മെ ഭരിക്കുന്നത്. അപ്പോൾ പിന്നെ പ്രവാചകർ 'നമ്മളൊക്കെ ഇഖ്വാനീങ്ങൾ ആണ്' എന്ന് പറഞ്ഞത് ഒരു സംസ്ഥാനത്തു ജീവിക്കുന്ന മുസ്ലികൾ എന്ന അർത്ഥത്തിലാണോ..!?. അതു കൊണ്ടു നമ്മുക് സേവനങ്ങളിലെയും,ആരാധന സംവിധാനങ്ങളിലെയും ആർഭാടം ഒന്നു ചുരുക്കി മിച്ചം കൊണ്ടു ആ പാവപ്പെട്ടവർക്ക് ഒരു മസ്ജിദ്, ഒരു മദ്രസ്സ,ഒരു ജീവനോപാധി ഉണ്ടാക്കിക്കൊടുത്തുകൂടെ..!? ഈ പൊള്ളുന്ന സത്യങ്ങൾ അംഗീകരിക്കുന്ന ഒരു ചെറു ന്യൂനപക്ഷമെങ്കിലും പ്രാർത്ഥന കൊണ്ടെകിലും കൂടെ നിൽക്കുമെന്ന് പ്രതീക്ഷയിൽ നിങ്ങൾക് മുന്നിൽ വെക്കുന്നു. അതല്ലാതെ പരിവാർ ശക്തികൾക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റും, A/c ഹാളിൽ സെമിനാറൂം വെച്ചു ഫാഷിസത്തെ പ്രാതിരോധിക്കാനാണ് നമുക്ക് സമയമെങ്കിൽ അങ്ങിനെയാവട്ടെ. നമുക്ക് കെട്ടിപ്പൊക്കിയ അടയാളങ്ങളിൽ അഭിരമിച്ചു ജീവിക്കാം. ഒട്ടും വെയിൽ കൊള്ളതെ നിസ്സംഗതയുടെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാം...!! വയറു നിറക്കാൻ ഇത്തിരി ദാൽ കറിയും,രണ്ട് ഗോതമ്പ് റൊട്ടിയും കിട്ടാൻ പുഴുക്കളെ പോലെ നരകിക്കുന്ന അവർ പട്ടിണി മാറിയിട്ട് വേണ്ടേ ഒരു ഇസ്സത്തുള്ള ഒരു ജനതയാകാൻ അവബോധപ്പെടൂ.. ഉത്തരേന്ത്യക്ക് ദിശാബോധം നൽകുന്ന പണ്ഡിതരെയും ചിന്തകരെയും നേതാക്കളെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിച്ചുവരുന്ന ഖുർത്തുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ എക്സലൻസി ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്. #ബഷീർഫൈസി_ദേശമംഗലം #ഖുർത്തുബ_ഫൗണ്ടേഷൻ #സുബൈർഹുദവിചേകന്നൂർ